സിക്കിം, അരുണാചല്‍ മേഖലകളിലെ 1400 കിലോമീറ്റര്‍ ഭാഗത്ത് ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ഇന്ത്യ-ചൈന തര്‍ക്കം രൂക്ഷമായതോടെയാണ് നടപടി. 45,000-ത്തോളം സൈനികരെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം.
അതീവജാഗ്രത പാലിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. വടക്ക് കിഴക്കന്‍ മേഖലയിലെ വ്യോമസേനാ യൂണിറ്റുകളോടും സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സേനാവിന്യാസത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.