പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം വിമാനത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പ്രദീപ് നായരാണ് സംവിധാനം. പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പ്രിഥ്വിരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സജി തോമസ് എന്ന ഇടുക്കിക്കാരന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തില്‍ സജി എന്നു തന്നെയാണ് പ്രിഥ്വിരാജ് കഥാപാത്രത്തിന്റെ പേര്.
രണ്ടു കാലഘട്ടങ്ങളിലുള്ള രണ്ട് ഗെറ്റപ്പുകളാണ് ചിത്രത്തില്‍ താരത്തിനുള്ളത്. പ്രദീപ് നായര്‍ തന്നെ തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദുര്‍ഗ മരക്കാര്‍, അനാര്‍ക്കലി മരയ്ക്കാര്‍ തുടങ്ങിയവരാണ് നായികമാര്‍.