അരവിന്ദ് സ്വാമിയും തൃഷയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സതുരംഗവേട്ടൈ-2 വിന്റെ ആദ്യ ടീസര്‍ പുറത്തെത്തി. പ്രകാശ് രാജ്, രാധാ രവി, നാസര്‍ മുതലായവരാണ് മറ്റ് താരങ്ങള്‍. ആദ്യഭാഗമായ സതുരംഗവേട്ടൈ സംവിധാനം ചെയ്ത എച്ച്.വിനോദ് തന്നെയാണ് രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മനോബാലാസ് പിക്ചര്‍ ഹൗസിന്റെ ബാനറില്‍ നടന് മനോബാലയാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യഭാഗത്തിന്റെ നിര്‍മാണവും ഇദ്ദേഹം തന്നെയായിരുന്നു.