Home app

രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്നറിയിച്ച് അമേഠിയില്‍ പോസ്റ്ററുകള്‍

കോണ്‍ഗ്രസ് ഉപാധ്യക്ഷനും എം.പിയുമായ രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് അറിയിച്ച് അമേഠിയില്‍ പോസ്റ്ററുകള്‍. രാഹുലിന്റെ ചിത്രമടങ്ങിയ പോസ്റ്ററുകളാണ് തിങ്കളാഴ്ചയോടെ മണ്ഡലത്തിലെ പല സ്ഥലങ്ങളിലായി പ്രത്യക്ഷപ്പെട്ടത്.

‘രാഹുല്‍ഗാന്ധിയെ സ്വന്തം മണ്ഡലമായ അമേഠിയില്‍ നിന്നും കാണാതായിരിക്കുന്നു. എംപി വാഗ്ദാനം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടന്നില്ലെന്നും ഞങ്ങള്‍ ചതിക്കപ്പെട്ടതായും പരിഹാസരായതായും പോസ്റ്ററില്‍ സൂചിപ്പിക്കുന്നു. രാഹുല്‍ ഗാന്ധിയെ കണ്ടെത്തി തരുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുമെന്നും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്. ‘എന്ന് അമേഠിയിലെ ജനങ്ങള്‍’ എന്നാണ് പോസ്റ്ററില്‍ ചുവടെ കുറിച്ചിരിക്കുന്നത്.

ലഖ്‌നോവിലെ കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തമായപ്പോള്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയതൊഴിച്ചാല്‍ രാഹുല്‍ മണ്ഡലത്തിലേക്ക് എത്തിയിട്ടേയില്ലെന്നാണ് ജനങ്ങളുടെ ആരോപണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top