പാക്കിസ്ഥാനില്‍ കഴിഞ്ഞ ദിവസം അധികാരത്തില്‍ എത്തിയ പ്രധാനമന്ത്രി ഷാഹിദ് ഖകാന്‍ അബ്ബാസിയുടെ 46 അംഗ മന്ത്രി സഭയില്‍ ഒരു ഹിന്ദു മന്ത്രി. ദര്ശന് ലാല്‍ എന്ന അറുപത്തിയഞ്ചു വയസുകാരനാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പാക്കിസ്ഥാനില്‍ 20 വര്‍ഷത്തിന് ശേഷമാണ് ഒരു ഹിന്ദു മന്ത്രിയായി അധികാരത്തിലെത്തുന്നത്.
ഡോക്ടറായ ദര്ശന് ലാല്‍ സിന്ധ് പ്രവിശ്യയിലെ മിര്‍പൂര്‍ മതേലൊ പട്ടണത്തിലാണ് താമസിക്കുന്നത്. പിഎംഎല്‍-എന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ന്യൂനപക്ഷ സംവരണ സീറ്റില്‍ നിന്ന് ദേശീയ അസംബ്ലിയിലേക്കും ദര്ശന് ലാല്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 28 കേന്ദ്രമന്ത്രിമാരും 18 സഹമന്ത്രിമാരുമാണ് മന്ത്രിസഭയിലുള്ളത്.