Home app

സംസ്ഥാന സ്‌കൂള്‍ കലോത്സവം ക്രിസ്തുമസ് അവധിക്കാലത്ത് നടത്താന്‍ ആലോചന

സംസ്ഥാന സ്‌കൂള്‍ കലോത്സവം ക്രിസ്തുമസ് അവധിക്കാലത്ത് നടത്താന്‍ ആലോചിക്കുന്നു. ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്നു വരെ കലോത്സവം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക തീരുമാനം. അധ്യയനദിനങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് പുതിയ നീക്കം.

ഇത്തരത്തില്‍ ക്രിസ്തുമസ് അവധിക്കാലത്ത് നടന്നാല്‍ ജനുവരി ഒന്നിലെ പ്രവൃത്തി ദിവസം മാത്രമേ നഷ്ടപ്പെടൂ. ഒന്നിന് മേള തീര്‍ന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ മുഴുവനായും പഠനത്തിനായി ഉപയോഗിക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണം. വിദ്യാഭ്യാസമന്ത്രി കൂടി അംഗീകരിച്ചാല്‍ മാത്രമേ അവധിക്കാലത്ത് സ്‌കൂള്‍ കലോത്സവം നടത്താന്‍ കഴിയൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top