പട്ടാളക്കാരുടെ സുരക്ഷയ്ക്കുള്ള ബങ്കറുകള്‍ ഇനിമുതല്‍ പശുവിന് ചാണകംകൊണ്ട് പണിയാമെന്ന് ആര് എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. സാധാരണക്കാര്‍ വീടു പണിയാന്‍ സിമന്റല്ല ചാണകമാണ് ഉപയോഗിക്കുന്നത് അതുകൊണ്ട് പട്ടാള ബങ്കര്‍ പണിയാനും ചാണകം മതിയെന്ന് ഇന്ദ്രേഷ് കുമാര്‍ പറയുന്നു. കൂടാതെ ക്യാന്‍സറിനുള്ള മികച്ച മരുന്നാണ് പശുവിന് മൂത്രമെന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. പശു മനുഷ്യത്വത്തിന്റെ അമ്മയാണെന്നും ലോകത്തെ 90 ശതമാനം ആളുകളും പശുവിന് പാലുകൊണ്ടാണ് ജീവിക്കുന്നതെന്നും പറയുന്ന ഇന്ദ്രേഷ് പശുവിന്റെ മാംസം വിഷമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പശുവിന് മാംസം വിഷമാണ്. അതു കഴിക്കരുത്. തങ്ങള്‍ ആരെയും നിര്‍ബന്ധിച്ച് പിന്തിരിപ്പിക്കാന് ശ്രമിക്കുന്നില്ല. സത്യം പറയുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ചണ്ഡീഗഢില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് താന്‍ കണ്ടുപിടിച്ച അറിവുകള്‍ ഇന്ദ്രേഷ് കുമാര്‍ ജനങ്ങള്‍ക്ക് പകര്ന്നുനല്കിയത്.