തല അജിത്ത് നായകനായി എത്തുന്ന ചിത്രം വിവേഗം ഈ മാസം 24ന് തിയേറ്ററുകളിലെത്തും. കേരളത്തിലെ മൂന്നൂറോളം സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് വിതരണക്കാരായ മുളകുപാടം ഫിലിംസ് ഉദ്ദേശിക്കുന്നത്.
വീരം വേതാളം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവേഗം. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി വില്ലനായി എത്തുന്നുവെന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. അജിത്തിന്റെ 57-ാമത് ചിത്രമാണ് വിവേഗം.