Breaking News

300 കോടി ക്ലബ്ബില്‍ വിജയ്; ‘സോള്‍ ഓഫ് വാരിസ്’ റിലീസ് ചെയ്തു

വിജയ് നായകനായി എത്തിയ വാരിസ്, അജിത്തിന്റെ തുനിവ് എന്നീ ചിത്രങ്ങൾ റിലീസ് ചെയ്ത് ഒരു മാസം പിന്നിടാന്‍ ഒരുങ്ങുമ്പോൾ, ബോക്സ് ഓഫീസിലും സിനിമകള്‍ ഏറ്റുമുട്ടുകയാണ്. അജിത്തിനെ പിന്നിലാക്കി വിജയ് മുന്നേറുകയാണ്. വിജയുടെ വാരിസ് 300 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ഈ അവസരത്തില്‍ വാരിസിനെ മനോഹര ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

എസ് തമന്റെ സംഗീതത്തില്‍ കെ എസ് ചിത്ര പാടിയ വീഡിയോ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ‘സോള്‍ ഓഫ് വാരിസ്’ എന്നാണ് ഗാനത്തിന്റെ പേര്. തിയറ്ററുകളില്‍ പ്രേക്ഷക മനസ്സിനെ തൊട്ട പാട്ടായിരുന്നു ഇത്. വിവേക് ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.

അതേസമയം, വാരിസിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഫെബ്രുവരി 22ന്

ചിത്രം സ്‍ട്രീമിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രന്‍’ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, എസ് ജെ സൂര്യ തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top