Home app

യെമന്‍ സ്വദേശിയായ കാമുകനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ മലയാളി നഴ്സ് ഒളിവില്‍

യെമന്‍ സ്വദേശിയായ കാമുകനെ കൊലപ്പെടുത്തിയ മലയാളി നഴ്സ് ഒളിവില്‍. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയാണ് കാമുകനെ കൊലപ്പെടുത്തി മൃതദേഹം 110 കഷണങ്ങളാക്കിയത്. യെമനിലെ അല്‍ദെയ്ദ് എന്ന സ്ഥലത്ത് വെച്ച് കൊല നടത്തിയ ശേഷം നിമിഷ പ്രിയ നാടുവിട്ടതായാണ് യെമന്‍ പൊലീസിന്റെ നിഗമനം.

യെമനിലെ സ്വകാര്യ ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്യുന്ന നിമിഷ പ്രിയയും യെമന്‍ സ്വദേശിയായ യുവാവും നാളുകളായി ഒന്നിച്ചായിരുന്നു താമസം. ഇരുവരും ഭാര്യഭര്‍ത്താക്കന്മാരാണെന്നാണു മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച രേഖകളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇരുവരുടെയും താമസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെയാണു കൊലപാതകവിവരം പുറത്തറിയുന്നത്.

കാമുകനെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍ നിറച്ചു വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. നാലു ദിവസത്തിനുശേഷം ദുര്‍ഗന്ധം വമിച്ചപ്പോള്‍ സമീപവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്തവിധം മൃതദേഹം വികൃതമാക്കി. നിമിഷയ്ക്കൊപ്പം താമസിച്ച യുവാവിന്റേതാണു മൃതദേഹമെന്നു പൊലീസ് സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. അന്നുതന്നെ നാടുവിട്ട നിമിഷ മറ്റേതെങ്കിലും രാജ്യത്തേക്കു കടന്നിരിക്കാമെന്നാണ് യെമന്‍ പൊലീസിന്റെ നിഗമനം.

നിമിഷയ്ക്ക് നാട്ടില്‍ ഭര്‍ത്താവും കുഞ്ഞുമുണ്ട്. കൊലപാതകത്തിലേക്കു നയിച്ച കാരണം വ്യക്തമല്ല. യുവതിക്കായി രാജ്യത്തിനകത്തും പുറത്തും അന്വേഷണം തുടരുകയാണെന്ന് അല്‍ദെയ്ദ് പൊലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top