Home app

ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോട്ടില്‍ റെയ്ഡ്

ബിജെപിയിലേക്കുള്ള രാജി തടയാനായി ഗുജറാത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ബംഗളൂരുവിലെ ബിദാദിയിലെ ആഡംബര റിസോര്‍ട്ടിലാണ് റെയ്ഡ് നടക്കുന്നത്.

റിസോര്‍ട്ടിനു പുറമേ എംഎല്‍എമാരുടെ താമസത്തിന്റെ ചുമതലയുള്ള കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. സിആര്‍പിഎഫിന്റെ അകന്പടിയോടെയാണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തുന്ന കുതിരക്കച്ചവടം ഭയന്ന് ഗുജറാത്തിലെ 42 എംഎല്‍എമാരെയാണ് കോണ്‍ഗ്രസ് നേതൃത്വം ബംഗ്ലുരുവിലേക്ക് മാറ്റിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top