Latest News

ടൂറിസം രംഗത്ത് അതിരപ്പിള്ളിയുടെ പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി പി രാജീവ്; സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ ആരംഭിച്ച നാല് റൈഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി

അതിരപ്പിള്ളി: കേരളം മൊത്തം ഒരു ടൂറിസം സ്ഥലമാണെന്നുള്ളതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും അതിൽ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നായിട്ടാണ് അതിരപ്പിള്ളിയെ കാണുന്നതെന്നും മന്ത്രി പി. രാജീവ്. ദക്ഷിണേന്ത്യയിലെ പ്രമുഖ വാട്ടർ തീം പാർക്കായ സിൽവർ സ്റ്റോമിൽ പുതുതായി ആരംഭിച്ച നാല് റൈഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ടൂറിസം രംഗത്ത് സ്വകാര്യ സംരംഭകരുടെ കൂടി സഹകരണത്തോടെ അതിരപ്പിള്ളിയുടെ പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ അത്ര സുപരിചിതമല്ലാത്ത കരിബിയൻ ബേ അക്വാ പ്ലേസ്റ്റേഷൻ, ബുമറാംഗ്, അക്വാലുപ്പ്, കാമികസി എന്നീ നാല് പുതിയ ഹൈ ത്രില്ലിങ് വാട്ടർ റൈഡുകളാണ് ഉദ്ഘാടനം ചെയ്തത്. ഡിസംബറിൽ പണിപൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന കേബിൾ കാർ പ്രൊജക്ടിന്റെ തറകല്ലിടൽ ചടങ്ങും മന്ത്രി നിർവ്വഹിച്ചു.

സർക്കാരിനോടൊപ്പം അതിരപ്പിള്ളിയിലെ ടൂറിസം വികസന പദ്ധതികൾക്കും ടൂറിസ്റ്റുകൾക്കും പരമാവധി സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സിൽവർസ്റ്റോമിൽ തന്നെ 15 ഏക്കർ സ്ഥലത്ത് കെഎസ്ഐഡിസിയുടെ സാമ്പത്തിക സഹകരണത്തോടെ നൂറ് കോടിയിൽ പരം രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കിവരികയാണെന്ന് മാനേജിംഗ് ഡയറക്ടർ എ.ഐ.ഷാലിമാർ പറഞ്ഞു. ഈ വർഷം അവസാനത്തോടെ ഫോറസ്റ്റ് വില്ലേജ്, ബ്രിട്ടീഷ് ബംഗ്ലോ റിസോർട്ട്, കൺവൻഷൻ സെന്റർ എന്നിവയും പ്രവർത്തന സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.

ചാലക്കുടി എംഎൽഎ ടി.ജെ.സനീഷ്കുമാർ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടുങ്ങല്ലൂർ എംഎൽഎ അഡ്വ.വി.ആർ.സുനിൽകുമാർ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആതിര ദേവരാജൻ, വാർഡ് മെമ്പർ സി.സി.കൃഷ്ണൻ, കെഎസ്ഐഡിസി ജനറൽ മാനേജർ ആർ.പ്രശാന്ത്, ഡിജിഎം.വർഗീസ് മാളക്കാരൻ, സീഷോർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അലി, സിപിഎം അതിരപ്പിള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. സതീഷ് കുമാർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി.ജോർജ്, സിപിഐ ലോക്കൽ സെക്രട്ടറി കെ.കെ.സന്തോഷ്, ബിജെപി അതിരപ്പിള്ളി മണ്ഡലം പ്രസിഡന്റ് പി.ടി.ജിൻസൺ, സിൽവർ സ്റ്റോം ചെയർമാൻ പി.കെ.അബ്ദുൾ ജലീൽ, ഡയറക്ടർമാരായ അബ്ദുൾ അസ്സീസ്, എം.എസ്. ചന്ദ്രൻ, ജനറൽ മാനേജർ കെ.രാമചന്ദ്രൻ, സിനിമാതാരം നിരഞ്ജന അനൂപ്, ബിഗ്ബോസ് താരങ്ങളായ റംസാൻ മുഹമ്മദ്, ദിൽഷ പ്രസന്നൻ, ഇന്ത്യൻ ഐഡൽ ഫെയിം വൈഷ്ണവ് ഗിരീഷ് തുടങ്ങിയവരും പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top