Latest News

പാട്ടു പാടി പെയ്യിച്ചത് നാലു കോടി രൂപ!; നാടോടി ഗായികയ്ക്ക് ആരാധകരുടെ സമ്മാനം/വിഡിയോ

പാട്ടുപാടി മഴ പെയ്യുന്ന അത്ഭുതമൊക്കെ നടന്നതായി കേട്ടിട്ടില്ലേ. എന്നാൽ, ഇതാദ്യമായിരിക്കും ലോകത്ത് ഒരാൾ പാട്ടുപാടി പണം പെയ്യിക്കുന്നത്. ഗുജറാത്തി ഗായികയായ ഗീത റബാരിയുടെ സംഗീത ആലാപനത്തിൽ മതിമറന്നാണ് കാഴ്ചക്കാരായി എത്തിയവർ പണം വാരി എറിഞ്ഞത്. നാലു കോടിയിലധികം രൂപയാണ് ഇത്തരത്തിൽ കാണികൾ ഗീത റബാരിയ്ക്ക് സമ്മാനമായി നൽകിയത് എന്നാണ് റിപ്പോർട്ടുകൾ. 

കാഴ്ചക്കാരായി എത്തിയവർ വേദിയിലേക്ക് പണം എറിയാൻ തുടങ്ങിയതോടെ ചുറ്റിനും കൂടിക്കിടക്കുന്ന നോട്ടുകൾക്കിടയിൽ ഇരുന്നാണ് ഒടുവിൽ ഗീത റബാരി മാസ്മരിക പ്രകടനം അവസാനിപ്പിച്ചത്. കച്ചിലെ റാപാറിൽ ഒരു രാത്രി മുഴുവൻ നീണ്ടു നിന്ന സംഗീത പരിപാടിക്ക് ഇടയിലാണ് ഈ ഗുജറാത്തി നാടോടി ഗായിക കാണികളെ കയ്യിലെടുത്തത്. പരിപാടിയുടെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.  പാടുന്നതിനിടയിൽ ആളുകൾ തങ്ങളുടെ കൈവശമുണ്ടായിരുന്ന നോട്ടുകൾ വേദിയിലേക്ക് എറിഞ്ഞു കൊടുത്തു കൊണ്ടാണ് തങ്ങളുടെ സന്തോഷവും അഭിനന്ദനവും പ്രകടിപ്പിച്ചത്.

ഗുജറാത്തിൽ ഏറെ ആരാധകരുള്ള ഗായികയാണ് ഗീത റബാരി. അവരുടെ “റോമാ സെർ മാ…” എന്ന് തുടങ്ങുന്ന ഗാനം ഏറെ പ്രശസ്തമാണ്. കൂടാതെ ഗീത റബാരിയുടെ ഭജനകൾ, നാടോടിഗാനങ്ങൾ, സാന്ത്വാനി, ദിയ എന്നിവയ്ക്ക് വളരെയധികം ആരാധകർ ഉണ്ട്. കച്ചിലെ പരിപാടിക്കിടയിൽ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ അത്ഭുതകരമായ സ്നേഹപ്രകടനം അവരിലെ സംഗീത പ്രതിഭയ്ക്ക് ആരാധകർ നൽകിയ ആദരവായാണ് കണക്കാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top