Film News

സംയുക്തയുടെ തെലുങ്ക് ചിത്രം, ‘വിരൂപാക്ഷ’യുടെ ട്രെയിലര്‍ എത്തി

സംയുക്ത നായികയാകുന്ന ചിത്രം ‘വിരൂപാക്ഷ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. സായ് ധരം തേജ് നായകനാകുന്ന ചിത്രമാണ് ഇത്. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലര്‍ ചിത്രമായിട്ട് ‘വിരൂപാക്ഷ’ തിയറ്ററുകളിലേക്ക് എപ്രില്‍ 11നാണ് എത്തുക.

കാടിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ 1990 കാലഘട്ടത്തില്‍ നടക്കുന്ന അത്യന്തം സംഭവബഹുമലമായ കാര്യങ്ങളാണ് സംയുക്ത പ്രധാന വേഷമിട്ട് എത്തുന്ന പുതിയ ചിത്രമായ ‘വിരൂപാക്ഷ’യില്‍ പറയുന്നത്. അജനീഷ് ലോകനാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന വിരൂപാക്ഷയില്‍ അജയ്, സായ് ചന്ദ്, ബ്രഹ്‍മജി, രാജീവ് കനകല, സുനില്‍ എന്നിങ്ങനെ നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top