Breaking News

‘ആദിപുരുഷി’ലെ രാമന്റെ വേഷം കോപ്പിയടിച്ചത്’; പ്രഭാസ് ചിത്രത്തിനെതിരെ ആരോപണവുമായി ആര്‍ട്ടിസ്റ്റ്

ടീസർ പുറത്തുവന്നത് മുതൽ വി.എഫ്.എക്സിന്റെ പേരിൽ ആദിപുരുഷ് ചിത്രത്തിന് നേരെ ഒട്ടനവധി ട്രോളുകളും വന്നിരുന്നു. ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്.ഇപ്പോഴിതാ ചിത്രത്തിലെ പ്രഭാസിന്റെ ലുക്കിനെതിരെ ആരോപണം ഉയരുകയാണ്. ചിത്രത്തിൽ നടന്റെ രാമൻ ലുക്ക് മോഷ്ടിച്ചതാണെന്നാണ് ആരോപണം. കൺസെപ്റ്റ് ആർട്ടിസ്റ്റ് പ്രതീക് സംഘറാണ് മോഷണ ആരോപണവുമായി എത്തിയിരിക്കുന്നത്. തന്റെ രണ്ട് ആർട്ട് വർക്കുകൾ ചേർത്തുവെച്ചാണ് ആദിപുരുഷിലെ രാമൻ നിർമിച്ചതെന്ന് പ്രതീക് പറയുന്നു. തന്നെ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നും നഷ്ടപരിഹാരം നൽകിയില്ലെന്നും ഇയാൾ വ്യക്തമാക്കി.

കൺസെപ്റ്റ് ആർട്ടിന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് ആർട്ടിസ്റ്റിന്റെ ആരോപണം. തന്റെ മറ്റൊരു ആർട്ട് വർക്കിനൊപ്പം ചേർത്താണ് ആദിപുരുഷിലെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തിറക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഈ ചിത്രത്തിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് തൊഴിലിനോട് താത്പര്യമോ സ്നേഹമോ ഇല്ലെന്നും വില കുറഞ്ഞ തന്ത്രങ്ങൾ ഉപയോഗിച്ച് ഈ പ്രോജക്ട് നിർമ്മിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും പ്രതീക് കുറിച്ചു.

പ്രഭാസ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. രാമായണ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമാണിത്. രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. നടൻ സണ്ണി സിങ്ങും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഛായാഗ്രഹണം -ഭുവൻ ഗൗഡ, സംഗീത സംവിധാനം -രവി ബസ്രുർ, എഡിറ്റിങ് -അപൂർവ്വ മോടിവാലെ, ആഷിഷ് എം. ഹത്രെ. സംഗീതം -അജയ്-അതുൽ, പശ്ചാത്തല സംഗീതം -സഞ്ചിത് ബൽഹാറ, അങ്കിത് ബൽഹാറ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top