തൂവെള്ള ഗൗണിൽ രാജകുമാരിയെ പോലെ തിളങ്ങി തെന്നിന്ത്യൻ താരം പൂജ ഹെഗ്ഡെ. തെന്നിന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് പൂജ. മുഖംമൂടി എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചാണ് പൂജ ഹെഗ്ഡെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. തെന്നിന്ത്യയിൽ ഒട്ടുമിക്ക യുവ സൂപ്പർ താരങ്ങൾക്കൊപ്പവും നായികയായി അഭിനയിച്ചു.
കോളേജിൽ പഠിക്കുമ്പോൾ മോഡലിംഗിലും പരസ്യ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. 2009 ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തെങ്കിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. 2010 ൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത പൂജ മൂന്നാം സ്ഥാനം നേടിയിരുന്നു. പോയവർഷം രാധേശ്യാം, ബീസ്റ്റ്, ആചാര്യ, സർക്കസ് എന്നീ ചിത്രങ്ങളിലും എഫ് 3 എന്ന തെലുങ്ക് ചിത്രത്തിലെ നൃത്തരംഗത്തിലും പൂജ അഭിനയിച്ചു.