Ernakulam

കേരളവിഷന്റെ എന്റെ കണ്‍മണിക്ക് ഫസ്റ്റ് ഗിഫ്റ്റ്‌ പദ്ധതി മാതൃകാപരം, സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഏറെ സഹായകരമാണെന്നും മന്ത്രി പി രാജീവ്

Photo: Sanoj Payyannur

കൊച്ചി: കേരളവിഷനും വിപിഎസ് ലേക്ക്ഷോർ ഹോസ്പിറ്റലും ആരോഗ്യ വകുപ്പിൻ്റെ അംഗീകാരത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന  നവജാത ശിശുക്കൾക്ക് ബേബി കിറ്റുകൾ വിതരണം ചെയ്യുന്ന എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു.കേരളവിഷൻ്റെ എന്റെ കണ്‍മണിക്ക് ഫസ്റ്റ് ഗിഫ്റ്റ്‌ പദ്ധതി മാതൃകാപരമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഏറെ സഹായകരമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എംഎൽഎ ടി ജെ വിനോദ് അധ്യക്ഷത വഹിച്ചു. ലേക്ക്ഷോർ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ എസ് കെ അബ്ദുല്ല മുഖ്യാതിഥിയായി. കെസിബിഎൽ ഡയറക്ടർ രജനീഷ് പി എസ് പദ്ധതി അവതരണം നടത്തി. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ഷാഹിർ ഷാ ആദ്യ കിറ്റ് ഏറ്റുവാങ്ങി. കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ സി ആർ സുധീർ, സിഒഎ ജില്ലാ പ്രസിഡണ്ട് സുധീഷ് പട്ടണം എന്നിവർ പങ്കെടുത്തു.

നവജാത ശിശുക്കൾക്ക് ആദ്യ സമ്മാനമായി ബേബി കിറ്റുകൾ പൊതുജനങ്ങൾക്കും സ്പോൺസർ ചെയ്യാൻ അവസരം ലഭിക്കുന്നതാണ്. ആയിരം രൂപയാണ് ഒരു ബേബി കിറ്റിന്റെ വില.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top