Ernakulam

കൊച്ചിയുടെ സിനിമ ചരിത്രം പറയുന്ന ഡോക്യുമെൻ്ററി

കൊച്ചിയുടെ സിരകളിൽ സജീവമായി ഒഴുകുന്ന സിനിമ എന്ന കലയുടെ കൊച്ചിയിലെ ചരിത്രം പറയുന്ന ഡോക്യുമെൻററി ശ്രദ്ധേയമാകുന്നു. കൊച്ചിൻ ചാനൽ ഡയറക്ടർ ശിവദാസാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള കൊച്ചിയുടെ ലോക സിനിമ ചരിത്രം എന്ന ഡോക്യുമെൻ്ററി തയാറാക്കിയത്. അന്യം നിന്നു പോയിട്ടുള്ള കൊച്ചിയിലെ ആദ്യകാല തീയേറ്ററുകളിലൂടെയാണ് ഡോക്യുമെൻററിയിൽ സിനിമാ ചരിത്രം പറഞ്ഞു തുടങ്ങുന്നത്. രാജ്യത്ത് തന്നെ ആദ്യമായി സിനിമ കണ്ടു തുടങ്ങിയത് കൊച്ചിയിലാണെന്ന് ശിവദാസ് ഡോക്യുമെൻററിലൂടെ പറഞ്ഞുവയ്ക്കുന്നു.

ഡോക്യുമെൻററിയുടെ സ്വിച്ച് ഓൺ കർമ്മം കൊച്ചി മേയർ എം അനിൽകുമാറാണ് നിർവഹിച്ചത്. കൗൺസിലർ പി എസ് ബിജു, സുബൈർ, ശിവദാസ് എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top