Breaking News

നീളും മണല്‍ പാത’..,’മെയ്‍ഡ് ഇൻ കാരവാനിലെ’ പുതിയ വീഡിയോ ഗാനം പുറത്ത്

മെയ്‍ഡ് ഇൻ കാരവാൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനമായ ‘നീളും മണല്‍ പാത’ പുറത്തുവിട്ടു. ജോമി കുര്യാക്കോസാണ് ചിത്രത്തിന്റെ സംവിധാനം. ജോമി കുര്യാക്കോസാണ് ചിത്രത്തിന്റെ രചനയും. സൂപ്പർ ഹിറ്റ് സിനിമകളായ ‘ഹൃദയം’, ‘ആനന്ദം’ തുടങ്ങിയവയിലൂടെ ശ്രദ്ധയാകര്‍ഷിച്ച അന്നു ആന്റണി നായികയാകുന്ന മെയ്‍ഡ് ഇൻ കാരവാൻ ഏപ്രില്‍ 14ന് വിഷുവിനോടനുബന്ധിച്ച് റിലീസ് ചെയ്യും.

പൂര്‍ണമായും ദുബായ്‍യില്‍ ചിത്രീകരിച്ച ചിത്രമാണ് ‘മെയ്‍ഡ് ഇൻ കാരവാൻ’. അജയ് കുന്നേലിന്റെ വരികൾക്ക് ഷഫീഖ് റഹ്‍മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷിജു എം ഭാസ്‍കറാണ് ഛായാഗ്രാഹണം. വിഷ്‍ണു വേണുഗോപാലാണ് ചിത്രത്തിന്റെ എഡിറ്റര്‍.

ചിത്രത്തിലെ നായകനും നായികയും ദുബായിലെത്തുകയും അവിടെവച്ച് മറ്റൊരു രാജ്യത്തെ രണ്ടു കുട്ടികള്‍ ഇവരുടെ ജീവിതത്തിലേക്കു വന്നുചേരുകയും അവരെ ഇവര്‍ക്ക് രക്ഷിക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നു. കുട്ടികളുടെ ഇടപെടല്‍ മൂലം നായകനും നായികയ്ക്കുമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ദ്രന്‍സ്, ജെ ആര്‍ പ്രിജില്‍, മിഥുന്‍ രമേഷ്, ആന്‍സണ്‍ പോള്‍, ഹഷിം കഡൗറ, അനിക ബോയ്ല്‍, എല്ല സെന്റ്‌സ്, നസാഹ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സിനിമ കഫേ പ്രൗഡക്ഷന്‍സ്, ബാദുഷ പ്രൊഡക്ഷന്‍സ്, എ വണ്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ എന്‍ എം ബാദുഷ, മഞ്ജു ബാദുഷ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top