Breaking News

‘ഡേയ് മുത്തം കൊടുത്തിട്ട് പോടാ’ കുട്ടി ആരാധകനോട് കുശലം പറഞ്ഞ് വിജയ് സേതുപതി; വൈറല്‍ വീഡിയോ

ചുരുക്കം സിനിമകളിലൂടെ തന്നെ തന്‍റെ അഭിനയ ശേഷി പ്രേക്ഷകരെ ബോധ്യപ്പെടുത്തിയ വിജയ് സേതുപതി ഇന്ന് ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ്. ആരാധകരെ എപ്പോഴും ചേര്‍ത്ത് പിടിക്കുന്ന വിജയ് സേതുപതിയെ മക്കള്‍ സെല്‍വന്‍ എന്നാണ് പ്രേക്ഷകര്‍ വിളിക്കുന്നത്.

കഴിഞ്ഞ ദിവസം ഷൂട്ടിങ് ലൊക്കെഷനില്‍ തന്നെ കാണാനെത്തിയ കുട്ടി ആരാധകനോട് കുശലം ചോദിക്കുന്ന വിജയ് സേതുപതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്തിനാണ് തന്നെ കാണാന്‍ വന്നതെന്ന് കുട്ടി ആരാധകനോട് ചോദിച്ചപ്പോള്‍ എനിക്ക് താങ്കളെ കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു എന്ന് വളരെ നിഷ്കളങ്കമായാണ് കുട്ടി മറുപടി നല്‍കിയത്.

വീട്ടുകാരെ കുറിച്ചും പഠനത്തെ പറ്റിയുെമല്ലാം കുട്ടിയോട് ചോദിക്കുമ്പോൾ അക്ഷരാര്‍ത്ഥത്തില്‍ വിജയ് സേതുപതിയും ഒരു കുട്ടിയായി മാറുകയായിരുന്നു. തന്നെ കാണാനെത്തിയ കുട്ടി ആരാധകന് കൈനിറയെ ചോക്ലേറ്റും നല്‍കാനും താരം മറന്നില്ല. പോകുന്നതിന് മുന്‍പ് തന്‍റെ ഇഷ്ടനടന് സ്നേഹചുംബനം നല്‍കിയാണ് കുട്ടി മടങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top