Latest News

മാലാഖയെപ്പോലെ ബ്രൈഡല്‍ ഗൗണില്‍ സുബി സുരേഷ്, ഈ വേഷത്തിൽ കാണാൻ ആഗ്രഹിച്ചിരുന്നുവെന്ന് ആരാധകർ

നടിയുടെ മരണശേഷവും സുബിയുടെ യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും നിലനിര്‍ത്തുന്നുണ്ടെന്ന്  അമ്മയും സഹോദരനും വ്യക്തമാക്കിയിരുന്നു.ആരാധകരുടെ പ്രിയങ്കരിയാണ് സുബി സുരേഷ്. സ്ത്രീകള്‍ അധികം കടന്നു ചെല്ലാതിരുന്ന കാലത്ത് മിമിക്രി വേദികളിലൂടെ താരമായി മാറിയ കലാകാരിയാണ് സുബി സുരേഷ്. സിനിമയിലും സീരിയലിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ് സുബി സുരേഷ്. കോമഡി പരിപാടികളിലേയും നിറ സാന്നിധ്യമായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുബി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ഇപ്പോള്‍ സുബിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ മേഖലയും ആരാധകരും. കരൾ മാറ്റിവെക്കാനുള്ള നീക്കങ്ങൾ പുരോ​ഗമിക്കവെയാണ് സുബി മരണത്തിന് കീഴടങ്ങിയത്.

സുബിയുടെ പഴയ പല വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സുബി മരിച്ച് ഒരു മാസം പിന്നിടുമ്പോൾ സുബിയുടെ സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെട്ട ഒരു ഫോട്ടോയാണ് ആരാധകരെ വേദനിപ്പിക്കുന്നത്. ബ്രൈഡൽ ​ഗൗണിൽ അതീവ സുന്ദരിയായി പുഞ്ചിരി തൂകി നിൽക്കുന്ന സുബിയെയാണ് കാണാൻ സാധിക്കുക.

നടിയുടെ മരണശേഷവും സുബിയുടെ യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും നിലനിര്‍ത്തുന്നുണ്ടെന്ന് വ്യക്തമാക്കി അമ്മയും സഹോദരനും എത്തിയിരുന്നു. നിരവധി പേരാണ് ഫോടോസിന് താഴെ കമ്ന്റുമായി എത്തിയത്.

.’മാലാഖമാർ നമ്മെ സന്ദർശിക്കുമ്പോൾ…. ചിറകുകളുടെ ശബ്ദം കേൾക്കുകയോ പ്രാവിന്റെ തൂവൽസ്പർശനം അനുഭവിക്കുകയോ ചെയ്യുന്നില്ല… പക്ഷെ അവർ നമ്മുടെ ഹൃദയത്തിൽ സൃഷ്ടിക്കുന്ന സ്നേഹത്താൽ അവരുടെ സാന്നിധ്യം നമ്മൾ അറിയുന്നു’ എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷൻ. ബ്രൈഡൽ ​ഗൗണിൽ മണവാട്ടിയെപ്പോലെ കാണാൻ തങ്ങൾ ഒരുപാട് ആ​ഗ്രഹിച്ചിരുന്നുവെന്നാണ് ആരാധകരിൽ ഏറെപ്പേരും കമന്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top