Breaking News

ആ ഞങ്ങളുടെ അമ്പലം എനിക്കിഷ്ടമായി, അതാണ് വന്നത്’; വൈറലായി സലിം കുമാറിന്റെ പ്രസംഗം

നടന്‍ സലിം കുമാര്‍ നടത്തിയ പ്രസംഗം വൈറലാവുന്നു. കൊച്ചി ഏലൂര്‍ മുരുകന്‍ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഗായകന്‍ സമദും സംഘവും നടത്തിയ സംഗീതപരിപാടിക്കിടെയായിരുന്നു സലിംകുമാറിന്റെ പ്രസംഗം. ഞങ്ങളുടെ അമ്പലം എന്ന സമദിന്റെ വാക്കുകളാണ് പരിപാടിക്കെത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സലിം കുമാര്‍ പറഞ്ഞു.

ചേട്ടാ ഞങ്ങളുടെ അമ്പലത്തില്‍ ഉത്സവത്തിന്റെ അന്ന് പരിപാടിയുണ്ട്, വരാന്‍ പറ്റുമോ?’ എന്നാണ് സമദ് ചോദിച്ചത്. ആ ഞങ്ങളുടെ അമ്പലം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതാണ് വന്നത്. കാരണം സമദ് എന്റെ അറിവില്‍ ഒരു മുസല്‍മാനാണ്. ആ മുസല്‍മാന്‍ ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോള്‍ മനസ്സിലെന്തൊക്കെയോ ഒരു കുളിര്‍മയുണ്ടായി”ഇതായിരുന്നു സലീംകുമാറിന്റെ വാക്കുകള്‍. നടനും ഗായകനും സംവിധായകനുമൊക്കെയായ നാദിര്‍ഷയുടെ സഹോദരനാണ് സമദ്.

“നിസാംസുപ്പി എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ വന്നത്. സലിം കുമാറിന്റെ വാക്കുകളെ ഏറ്റെടുത്തും അദ്ദേഹത്തിന് പിന്തുണയര്‍പ്പിച്ചും നിരവധി പേരാണ് പ്രതികരണങ്ങളുമായെത്തിയത്. കലാകാരനെന്ത് മതം… മനുഷ്യനെന്ത് മതം …. ഞങ്ങളുടെ മതം സ്‌നേഹമാണ്, സാഹോദര്യമാണ്… ഏലൂര്‍ മുരുകന്‍ അമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്ച്

സമദ്‌സുലൈമാന്‍ ബാന്‍ഡ് അണിയിച്ചൊരുക്കിയ മ്യൂസിക് പരിപാടിയിലാണ് ഇന്നിന്റെ കാലത്തിന് ഏറെ പ്രസക്തമായ വാക്കുകള്‍ സലീംകുമാര്‍ സംസാരിച്ചതെന്ന് നടന്‍ നിര്‍മല്‍ പാലാഴി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top