Breaking News

മിസ്റ്ററി ഡ്രാമയുമായി ആൻ അ​ഗസ്റ്റിൻ; ‘അയൽ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ആൻ അ​ഗസ്റ്റിൻ നായികയാവുന്ന അയൽ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. റൺ ബേബി റൺ എന്ന തമിഴ് ചിത്രത്തിന് ശേഷം ജിയെൻ കൃഷ്ണകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിൽ വൻ വിജയമായി മാറുകയും, ഇപ്പോൾ ഹോട്ട് സ്റ്റാറിൽ ഗംഭീര പ്രേക്ഷക സ്വീകാര്യതയോടെ സ്ട്രീം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന ചിത്രമാണ് ആർ ജെ ബാലാജി നായകനായ “റൺ ബേബി റൺ.

മുരളി ​ഗോപിയാണ് നായകൻ. ടിയാൻ എന്ന സിനിമക്ക് ശേഷം മുരളി ഗോപിയും സംവിധായകൻ ജിയെൻ കൃഷ്ണകുമാറും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മിസ്റ്ററി ഡ്രാമ ശ്രേണിയിലുള്ള ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സിദ്ധിഖ്‌, ദർശന സുദർശൻ, രേഖ ഹാരീസ്, രവി സിംഗ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

മിനി സ്റ്റുഡിയോസിന്റെ ബാനറിൽ എസ് വിനോദ് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. എസ് യുവ ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രത്തിന്റെ ​ഗാനരചനയും സംഗീതവും നിർവഹിക്കുന്നത് മുരളി ഗോപിതന്നെയാണ്. എഡിറ്റിങ് അയൂബ് ഖാനും ശക്തി ശരവണൻ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top