Latest News

കല്യാൺ എക്സ്പ്രസ് മാർട്ട് മുളങ്കുന്നത്തുകാവിൽ പ്രവർത്തനമാരംഭിച്ചു

തൃശ്ശൂരിലെ കല്യാൺ ഹൈപ്പർ മാർക്കറ്റ് ഉപഭോക്താക്കളുടെ പ്രത്യേക അഭ്യർത്ഥനകൾ മൂലം കല്യാൺ എക്സ്പ്രസ് മാർട്ട് മുളങ്കുന്നത്തുകാവിലും പ്രവർത്തനം ആരംഭിച്ചു. എക്സ്പ്രസ് മാർട്ടിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു. കല്യാൺ സിൽക്സ് ആൻഡ് കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് പട്ടാഭിരാമൻ,കല്യാൺ സിൽക്സ് ആൻഡ് കല്യാൺ ഹൈപ്പർമാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, വർദ്ധിനി പ്രകാശ്, മധുമതി മഹേഷ്, കല്യാൺ സാരീസ് ചെയർമാൻ ടി എസ് രാമചന്ദ്രൻ, കെഎംപി കൺസ്ട്രക്ഷൻസ് എംഡി കെ എം പരമേശ്വരൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.കല്യാൺ ഹൈപ്പർമാർക്കറ്റിൽ നിന്ന് ലഭ്യമാകുന്ന എല്ലാ സാധനങ്ങളും അതേ വിലയിലും ഗുണമേന്മയിലും സെലക്ഷനോടെയും എക്സ്പ്രസ് മാർട്ടിലും ലഭിക്കുന്നതാണ്.

തൃശ്ശൂരിലെ കല്യാൺ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ച് അഞ്ചു വർഷങ്ങൾ പിന്നിടുകയാണ്. സംതൃപ്തരായ ഒട്ടനവധി ഉപഭോക്താക്കളുള്ള തൃശ്ശൂരിലെ കല്യാൺ ഹൈപ്പർ മാർക്കറ്റ് ഈ അവസരത്തിലാണ് ഉപഭോക്താക്കളുടെ അഭ്യർത്ഥന മൂലം മുളങ്കുന്നത്തുകാവിലും എക്സ്പ്രസ് മാർട്ട് ആരംഭിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top