നടനും മുൻ എംപിയുമായ ഇന്നസെൻ്റിൻ്റെ നില അതീവ ഗുരുതരമായി തുടരുന്നു. സ്ഥിതി മോശമെന്നാണ് മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയത്. തിരിച്ച് വരവിനുള്ള സാധ്യത കുറവെന്നും വിലയിരുത്തൽ. മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു. മന്ത്രി സജി ചെറിയാന് പുറമെ, മന്ത്രി പി രാജീവ്, മന്ത്രി ആർ ബിന്ദു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഇന്നസെന്റിന്റെ നില അതീവ ഗുരുതരം, ആരോഗ്യസ്ഥിതി വളരെ മോശമെന്ന് മന്ത്രി സജി ചെറിയാൻ
By
March 26, 2023 10:37 pm