Latest News

ഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു, സൂക്ഷ്മ നിരീക്ഷണത്തിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ഗുരുതരമായ പല രോഗവസ്ഥകള്‍ പ്രകടമാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലുമല്ല.

മെഡിക്കല്‍ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ എക്‌മോ സപ്പോര്‍ട്ടില്‍ തുടരുകയാണെന്ന് ലേക് ഷോര്‍ ആശുപത്രി രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

മന്ത്രി പി രാജീവ്, സത്യൻ അന്തിക്കാട്, ഉണ്ണികൃഷ്ണൻ, ആൻ്റോ ജോസഫ്, വി എം സുധീരൻ എന്നിവർ ഇന്നലെ ആശുപത്രിയിൽ എത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top