പൂക്കാലം’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. വിജയരാഘവനും കെപിഎസി ലളിതയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇരുവരും പ്രായമേറിയ കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ‘ഹ്യൂമൻസ് ഓഫ് പൂക്കാലം‘ എന്ന വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.”സൂപ്പർ ഹിറ്റായ ‘ആനന്ദ‘ത്തിന് ശേഷം ഗണേഷ് രാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് പൂക്കാലം. ‘മനസിലും പൂക്കാലം’ എന്ന് തുടങ്ങുന്ന ഗാനം കൈതപ്രത്തിന്റെ രചനയിൽ സച്ചിൻ വാര്യരാണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്.
“ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി, ജോണി ആന്റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യു, അബു സലീം, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.