Breaking News

സൈഡ് ഒക്കെ ശരിയായി, ഇനി ഒരു രണ്ടു ശതമാനം കൂടി ഭേദമാകാനുണ്ട്, ആശ്വാസവാർത്തയുമായി മിഥുൻ

ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുൻ രമേശ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. കുറച്ച് ദിവസത്തെ ഫിസിയോതെറാപ്പി കൂടി ബാക്കിയുണ്ടെന്നും താരം അറിയിച്ചിരുന്നു. ഇപ്പോഴിതാ ആരോ​ഗ്യനിലയിൽ ഏറെ ആശ്വാസകരമായ വാർത്തയുമായി മിഥുൻ വീണ്ടുമെത്തിയിരിക്കുകയാണ്. 

‘രോ​ഗം 98 ശതമാനത്തോളം റിക്കവറായി. ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്. അത് എല്ലാ ദിവസവും ഫിസിയോ തെറാപ്പി ചെയ്ത് മാറും. അതൊക്കെയായിട്ട് മുന്നോട്ടുപോകുകയാണ്. ബാക്കി ഒക്കെ ഒരുവിധം നോർമലായി. സൈഡ് ഒക്കെ ശരിയായി’, മിഥുൻ രമേശ് പറഞ്ഞു. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മിഥുൻ ഇക്കാര്യം അറിയിച്ചത്. 

കഴിഞ്ഞ മാസമാണ് ബെൽസ് പാൾസിയെ തുടർന്ന് മിഥുൻ രമേശ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ സഹായിക്കുന്നത് മുഖത്തെ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്‌ക്കുന്ന ഞരമ്പുകൾ തളരുന്ന അവസ്ഥയാണ് ബെൽസ് പാഴ്സി എന്ന രോ​ഗാവസ്ഥ. മിക്ക രോ​ഗികളിലും ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദമായി രോ​ഗം സുഖപ്പെടാറാണ് പതിവ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top