ലൊക്കേഷന്‍ മാനേജറും നടനുമായ ദാസ് തൊടുപുഴ എന്ന എഎന്‍ സുഗുണദാസ് അന്തരിച്ചു. 76 വയസായിരുന്നു.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ആണ്.
നിരവധി മലയാളം ,തമിഴ് ,കന്നഡ ,തെലുങ്ക് ,ഹിന്ദി ചിത്രങ്ങളില്‍ ലൊക്കേഷന്‍ മാനേജര്‍ ആയിരുന്നു. നാടകനടനായി അരങ്ങിലെത്തി അദ്ദേഹം കുഞ്ഞിക്കൂനന്, രസതന്ത്രം, തുടങ്ങി അൻപതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.
നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ മാനേജരുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിസ്മയ എന്ന പേരില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായി ഒരു സംഘടനയും അദ്ദേഹം രൂപീകരിച്ചിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തൊടുപുഴ ശാന്തി ശ്മശാനത്തില്‍ നടക്കും.