Breaking News

രക്ഷകയായി നൈന; തീപിടിത്തത്തില്‍ നിന്നും വളര്‍ത്തു പൂച്ച രക്ഷിച്ചത് 6 ജീവനുകള്‍; ഒടുവിൽ..

വളര്‍ത്തുപൂച്ചയുടെ ഇടപെടലില്‍ തീപിടിത്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട് ആറംഗ കുടുംബം.അമേരിക്കയിലെ ഒഹിയോയിലെ അലീസ ജോണ്‍ ഹാളും, കുടുംബവുമാണ് 6 മാസം പ്രായമുള്ള നൈന എന്ന പൂച്ചക്കുട്ടിയുടെ ഇടപെടലില്‍ രക്ഷപെട്ടത്.

പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടന്നിരുന്ന അലീനയെ വളര്‍ത്തുപൂച്ച വല്ലാതെ ശല്യപ്പെടുത്തി കൊണ്ടേയിരിക്കുകയായിരുന്നു. പൂച്ച കളിക്കുന്നതാകുമെന്ന് കരുതി അവഗണിച്ചു. എന്നാല്‍ വീണ്ടും തുടര്‍ന്നപ്പോള്‍ നൈനയെ പുറത്താക്കാന്‍ എഴുന്നേറ്റപ്പോഴാണ് എന്തോ കത്തുന്ന മണം വന്നത്. താഴത്തെ നിലയില്‍ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ട അവര്‍ ഉടനെ തന്നെ ഭര്‍ത്താവിനെയും, കുട്ടികളെയും വിളിച്ചുണര്‍ത്തി പുറത്തേക്കിറങ്ങി.

എന്നാല്‍ ഉടമസ്ഥരെ അപകടത്തില്‍ നിന്നും രക്ഷപെടുത്തിയ നൈന അപകടത്തില്‍പെട്ടു. പൂച്ച പുറത്ത് എത്തിയില്ലെന്ന് തിരിച്ചറിഞ്ഞ് വീണ്ടും മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മൂത്തമകന്റെ മുറിയില്‍ നൈനയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്വന്തം ജീവന്‍ വെടിഞ്ഞ് തങ്ങളുടെ ജീവന്‍ രക്ഷിച്ച പ്രിയപ്പെട്ട നൈനക്ക്‌ നിറകണ്ണുകളോടെ നന്ദി പറയുകയാണ് ഈ കുടുംബം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top