Bollywood

ലഹങ്കയിൽ തിളങ്ങി നൈസ ദേവ്ഗൺ, കാജോളിനെ പോലെയെന്ന് ആരാധകർ; സിമ്പിൾ എങ്കിലും വിലയറിഞ്ഞാൽ…

Photo:Instagram/radhikamehra

കാജോൽ–അജയ് ദേവ്ഗൺ താരജോഡികൾക്ക് ഭാഷാ വ്യത്യാസമില്ലാതെ ഇന്ത്യ മുഴുവൻ ആരാധകരുണ്ട്. ഇവരുടെ മകൾ നൈസ ദേവ്ഗണിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചുവപ്പ് ലഹങ്കയിലുള്ള താരപുത്രിയുടെ ചിത്രങ്ങൾ ആരാധകരുടെ മനം മയക്കി.

ചുവന്ന പ്രിന്റ‍‍ഡ് ലഹങ്കയാണ് നൈസ ധരിച്ചിരിക്കുന്നത്. ഡീപ്പ് നെക്കുള്ള ബ്ലൗസും മുഴുവൻ എംബ്രോയ്ഡറി ചെയ്ത ലഹങ്കയും നൈസയെ അതിമനോഹരിയാക്കി. ചുണ്ടിനും കണ്ണിനും ഹൈലൈറ്റ് ചെയ്തുകൊണ്ടാണ് മേക്കപ്പ്. ന്യൂഡ് ലിപ്സ്റ്റിക്കും സ്മോക്കി ഐസും സ്റ്റൈലിഷ് ലുക്ക് നൽകി. 

ഒറ്റനോട്ടത്തിൽ സിമ്പിൾ ലഹങ്കയാണെങ്കിലും മുഴുവൻ എംബ്രോയ്ഡറി ചെയ്തെടുത്ത ലഹങ്കയ്ക്ക് 1.7 ലക്ഷം രൂപയാണ് വില. 

നിരവധി ആരാധകരാണ് നൈസയുടെ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്യുന്നത്. വളരെ സുന്ദരിയായിട്ടുണ്ടെന്നും അമ്മയെ പോലെ തന്നെയുണ്ടെന്നുമാണ് ആരാധകർ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top