Breaking News

അതിശയിപ്പിക്കുന്ന മേക്കോവർ,നൂറ് വയസുകാരൻ ഇട്ടൂപ്പായി വിജയരാഘവൻ

നിരവധി മികച്ച കഥാപാത്രങ്ങളെയാണ് നടൻ വിജയരാഘവൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ ശ്രദ്ധനേടുന്നത് പൂക്കാലം എന്ന ചിത്രത്തിനുവേണ്ടി വിജയരാഘവൻ നടത്തിയ മേക്കോവർ ആണ്. നൂറ് വയസുകാരൻ ഇട്ടൂപ്പ് എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. 

ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അണിയറക്കാര്‍ പുറത്തിറക്കിയ ടീസറിലൂടെയാണ് വിജയരാഘവൻ അമ്പരപ്പിച്ചത്. മേക്കോവറില്‍ മാത്രമല്ല രൂപഭാവങ്ങളിലും ശരീരഭാഷയിലും വാക്കിലും നോക്കിലും വരെ വാര്‍ദ്ധക്യത്തിന്‍റെ എല്ലാ അവശതകളും അടയാളപ്പെടുത്തുന്നുണ്ട് വിജയരാഘവന്‍. ഇട്ടൂപ്പിന്റേയും ഭാര്യ കൊച്ചുത്രേസ്യാമ്മയുടേയും ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. കെപിഎസി ലീല കൊച്ചുത്രേസ്യാമ്മയായി എത്തുന്നത്. 

 

ആനന്ദം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂക്കാലം. വലിയ താരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്‌നം, ജഗദീഷ്, അബു സലിം, ജോണി ആന്‍റണി, അന്നു ആന്‍റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്‌റ്റോ സുരേഷ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്നു. സിഎൻസി സിനിമാസ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ വിനോദ് ഷൊര്‍ണൂര്‍, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ നിർവഹിക്കുന്നു. പ്രൊഡക്‌ഷന്‍ ഡിസൈനര്‍ സൂരജ് കുറവിലങ്ങാട്, ചിത്രസംയോജനം മിഥുന്‍ മുരളി, സംഗീതം, പശ്ചാത്തല സംഗീതം സച്ചിന്‍ വാര്യര്‍. 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top