Breaking News

ആവേശത്തിന് അതിർത്തികളില്ല, ‘നാട്ടു നാട്ടു’ ​ഗാനത്തിനൊപ്പം ഡാൻസ് ചെയ്‌ത് തകർത്ത് പാക് നടി- വിഡിയോ

ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം കേട്ടാല്‍ ആരുമൊന്ന് ചുവടനക്കും. രാം ചരണും ജൂനിയര്‍ എന്‍ടിആരും പാട്ടിനൊത്ത് ചടുലമായി വെച്ച ചുവടുകള്‍ ആഗോളതലത്തില്‍ സൂപ്പര്‍ ഹിറ്റാണ്. പ്രമുഖരടക്കം നിരവധിയാളുകള്‍ ‘നാട്ടു നാട്ടു’ സ്റ്റെപ്പുകൾ പുനരവതരിപ്പിച്ചിട്ടുണ്ട്.

ഒരു വിവാഹ ചടങ്ങിനിടെ പാക് നടി ഹനിയ ആമിര്‍ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വിഡിയോയില്‍ താരത്തിന്റെ ഡാന്‍സ് തകര്‍ത്തുവെന്നാണ് നടിയെ പ്രശംസിച്ച് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ദ് വെഡ്ഡിങ് ബ്രിഡ്ജ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. വിഡിയോ പോസ്റ്റ് ചെയ്ത് വളരെ പെട്ടന്ന് തന്നെ വൈറലായി.

മികച്ച ഒറിജനല്‍ സംഗീതത്തിനുള്ള ​ഗോൾഡൻ ​ഗ്ലോബ് പുരസ്‌കാരവും ലോസ് ആഞ്ചലസ് ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പുരസ്‌കാരവും നാട്ടു നാട്ടു എന്ന ​ഗാനത്തിന് ലഭിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top