സിനിമകളിലൂടെയും മ്യൂസിക് വീഡിയോ ആൽബങ്ങളിലൂടെയും പ്രശസ്തയായ ഹോളിവുഡ് നടി പാരിസ് ഹില്‍ട്ടണ്‍ അടുത്തിടെയാണ് ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു താരം അമ്മയായത്. ഫീനിക്സ് എന്നാണ് കുഞ്ഞിന് പേരിട്ടത്. കുഞ്ഞിനൊപ്പമുള്ള ചിത്രത്തിനൊപ്പം താരം തന്നെയാണ് സന്തോഷം പങ്കുവച്ചത്. എന്നാല്‍ 20കളില്‍ താന്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പാരിസ് ഹില്‍ടണ്‍.
അഭിമുഖത്തിലാണ് ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. 20കളുടെ തുടക്കത്തിലാണ് സംഭവമുണ്ടായതെന്നും അത് തുറന്നു പറയാന്‍ തനിക്ക് നാണക്കേടുണ്ടെന്നും നടി വ്യക്തമാക്കി. ആ സമയത്ത് താന്‍ കുട്ടിയായിരുന്നു എന്നും താന്‍ തയാറായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇത് തുറന്നു പറയാന്‍ തന്നെ പ്രാപ്തയാക്കിയത് എന്നാണ് താരം പറയുന്നത്. സ്ത്രീകളുടെ ശരീരത്തില്‍ നിയമം കടന്നു കയറുന്നത് എന്തിനാണെന്ന് താരം ചോദിച്ചു. നമ്മുടെ ശരീരം നമ്മുടെ തെരഞ്ഞെടുപ്പ് എന്നതിലാണ് താന്‍ വിശ്വസിക്കുന്നതെന്നും പാരിസ് പറഞ്ഞു.