Breaking News

മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യണം; ആ​ഗ്രഹം പറഞ്ഞ് അർജുൻ സർജ

തെന്നിന്ത്യയിലെ സൂപ്പർ താരമാണ് അർജുൻ സർ‌ജ. വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോൾ താരം. ഇപ്പോൾ തന്റെ സ്വപ്ന സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അർജുൻ. 

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്ന് അർജുൻ പറഞ്ഞു. ഏറെ നാളായി ഇതെ കുറിച്ച് മോഹൻലാലുമായി ചർച്ച ചെയ്യുന്നുണ്ട്. ഈ സിനിമ ഉടനെ ഉണ്ടാകില്ലെന്നും അർജുൻ വ്യക്തമാക്കി. ധ്രുവ സർജ നായകനായെത്തിയ മാർട്ടിൻ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിനിടെ ആയിരുന്നു നടന്റെ പ്രതികരണം.

മോഹൻലാലും പ്രിയദർശനും ഒന്നിച്ച ‘മരക്കാർ: അറബിക്കടലിന്റെ സിഹ’ത്തിൽ അർജുൻ സർജ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അനന്ദൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർജുൻ അവതരിപ്പിച്ചത്. കൂടാതെ ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലും വേഷമിട്ടു. കന്നഡ‍യിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിരക്കുള്ള താരമാണ് അർജുൻ സർജ. വിരുന്ന് എന്ന മലയാള ചിത്രവും അണിനിരക്കുന്നുണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top