Latest News

കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുമോയെന്ന് ഭയം, ഇരട്ടക്കുഞ്ഞുങ്ങള്‍ക്കൊപ്പം മാതാവ് കിണറില്‍ ചാടി മരിച്ചു

ഇരട്ടക്കുഞ്ഞുങ്ങള്‍ക്കൊപ്പം മാതാവ് കിണറില്‍ ചാടി ആത്മഹത്യ ചെയ്തു. ബീദ സന്ധ്യ റാണി എന്ന 29 കാരിയാണ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുമോ എന്ന് ഭയന്നാണ് യുവതി ഈ കടുംകൈ ചെയ്തത്. സന്ധ്യ റാണി എഴുതിയതായി കരുതപ്പെടുന്ന കുറിപ്പില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

പൊലീസ് നല്‍കുന്ന വിവരം ഇപ്രകാരമാണ്. 2012ല്‍ സന്ധ്യാ റാണി ബന്ധുവായ ബീദ നര്‍സിംഗ് റാവുവിനെ വിവാഹം കഴിച്ചു. 2017 സന്ധ്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയെങ്കിലും കുഞ്ഞുങ്ങള്‍ മരണപ്പെട്ടിരുന്നു. 2018ല്‍ സന്ധ്യ ജന്മം നല്‍കിയ പെണ്‍കുഞ്ഞും താമസിയാതെ മരണപ്പെട്ടു. ഈ മാസം പതിനൊന്നിനാണ് വീണ്ടും സന്ധ്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇതില്‍ പെണ്‍കുഞ്ഞിന് ആരോഗ്യ പ്രശ്നമൊന്നും ഇല്ലായിരുന്നെങ്കിലും ആണ്‍കുഞ്ഞിനെ ഭാരക്കുറവിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്ന് ദിവസം മുന്‍പ് കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടു പോയി. എന്നാല്‍ ഇനിയും കുഞ്ഞിന് അസുഖം വരുമോ എന്ന ആശങ്കയിലായിരുന്നു സന്ധ്യ.

ഞായറാഴ്ച രാത്രിയോടെയാണ് സന്ധ്യയേയും കുഞ്ഞുങ്ങളേയും കാണാതായത്. വീട്ടുകാര്‍ ഉടനടി തെരച്ചില്‍ നടത്തിയെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അല്‍വാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top