Breaking News

വന്ദനത്തിലെ ഗാഥ, ഗിരിജ ഷെട്ടാർ സിനിമയിലേക്ക് മടങ്ങിയെത്തുന്നു

വന്ദനം സിനിമയിലെ ഗാഥയെയും മണിരത്നത്തിന്റെ ഗീതാഞ്ജലിയിലെ ഗീതാഞ്ജലിയെയും അവതരിപ്പിച്ച്‌ മലയാളത്തിനും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും ഹരമായി മാറിയ ഗിരിജ ഷെട്ടാര്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം മടങ്ങിവരുന്നു.

നവാഗതനായ ചന്ദ്രജിത് ബെളിയപ്പ സംവിധാനം ചെയ്തു രക്ഷിത് ഷെട്ടി നിര്‍മ്മിക്കുന്ന ഇബ്ബനി തബ്ബിട ഇലെയാലി എന്ന കന്നട ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ഗിരിജയെ വീണ്ടും കാണാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകര്‍. നടിയും ഗായികയുമായ അങ്കിത അമേരു ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗിരിജയുടെ കഥാപാത്രം എന്താണെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയി ട്ടില്ല.എന്നാല്‍ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.ഗിരിജ അടുത്ത ദിവസം ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും.തെലുങ്ക് ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് ഗിരിജ വെള്ളിത്തിരയില്‍ എത്തുന്നത്.മലയാളത്തിലും തമിഴിലും ചിത്രം മികച്ച വിജയം നേടിയിരുന്നു. 

ഗിരിജ അഭിനയിച്ച ഏക മലയാള ചിത്രമാണ് മോഹൻലാൽ നായകനായ വന്ദനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top