Latest News

’14 ഫെബ്രുവരി’യുടെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പ്രണയദിനത്തിൽ പുറത്തിറക്കി

പ്രണയ ആവിഷ്കാരമായ 14 ഫെബ്രുവരി എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പ്രണയദിനത്തിൽ പുറത്തിറക്കി. ചലച്ചിത്രതാരങ്ങളുടെ ഫേസ്ബുക്ക് പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. ക്ലൗഡ് 9 സിനിമാസിന്റെ ബാനറിൽ ട്രൈപ്പാൽ ഇന്റർനാഷണൽ നിർമ്മിക്കുന്ന 14 ഫെബ്രുവരി എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട്,ചിറ്റൂർ പരിസരപ്രദേശങ്ങളിൽ പൂർത്തിയായി.അജിത് കുമാർ എം പാലക്കാട് പ്രോജക്ട് ഹെഡ് ആകുന്ന ചിത്രം, വിജയ് ചമ്പത്താണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്.

ഒരു തീവ്ര പ്രണയത്തിന്റെ കഥ രണ്ട് കാലഘട്ടത്തിലൂടെ അനാവരണം ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യ നുഭവം ആയിരിക്കും സമ്മാനിക്കുക. പ്രണയാർദ്ര ഗാനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് 14 ഫെബ്രുവരി എന്ന സിനിമ.
അഭിനേതാക്കൾ. ഹരിത്ത് (ഒടിയൻ ഫെയിം )നന്ദു, മേഘനാഥൻ, നാരായണൻകുട്ടി, ജയരാജ് വാര്യർ,സാബു തിരുവല്ല, ശ്രീജിത്ത് വർമ്മ, മിഥുൻ ആന്റണി,ചാരു കേഷ്,റോഷൻ, രാകേന്ദ്, ബദ്രിലാൽ, ഷെജിൻ, ജിതിൻ ഗുരു മാത്യൂസ്,അമല,ആരതി നായർ, അപൂർവ്വ,,ഐശ്വര്യ, രജനി മുരളി, പ്രിയരാജിവ് തുടങ്ങിയവർ അഭിനയിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ലിയോൺ സൈമൺ,രാജീവ് നായർ പല്ലശ്ശന, രാജേഷ് ആർ, ശശികുമാർ നായർ .രാഹുൽ സി വിമല ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അനിൽ പരമേശ്വരനാണ്. എഡിറ്റിംഗ് ജോമോൻ സിറിയക് നിർവഹിക്കുന്നു.ചീഫ് അസോസിയറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ.

ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പത്മവിഭൂഷൺ ഡോക്ടർ കെ ജെ യേശുദാസ്, പത്മഭൂഷൺ കെ എസ് ചിത്ര,മാതംഗി അജിത് കുമാർ,വിജയ് ചമ്പത്ത്, ഡോക്ടർ കെ പി നന്ദകുമാർ തുടങ്ങിയവരാണ്.ഗാനരചന ലിയോൺ സൈമൺ, രാജീവ് നായർ പല്ലശ്ശന,ശ്രീകുമാർ ബാലകൃഷ്ണൻ എന്നിവരാണ്. ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് സംവിധായകൻ വിജയ് ചമ്പത്ത് ആണ്.പ്രൊഡക്ഷൻ ഡിസൈനർ എൽപി സതീഷ്. പ്രൊഡക്ഷൻ കൺട്രോളർ ശ്യാം സരസ്.ആർട്ട് ഡയറക്ടർ മുരളി ബേപ്പൂർ.കോസ്റ്റുംസ് ദേവൻ കുമാരപുരം. മേക്കപ്പ് ഷനീജ് ശില്പം. പോസ്റ്റർ ഡിസൈൻ മനോജ് ഡിസൈൻസ്.സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി. പി.ആർ.ഒ എം കെ ഷെജിൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top