Entertainment

‘രണ്ട് കല്യാണം കഴിച്ചു കഴിഞ്ഞു, ഇനി വളരെ ബുദ്ധിമുട്ടാണ്’; ആരാധികയോട് മനോജ് കെ ജയൻ; വിഡിയോ

രണ്ടു വിവാഹം കഴിച്ചതിനാൽ ഇനി വിവാഹം കഴിക്കാൻ പറ്റില്ലെന്ന് തന്റെ ആരാധികയോട് പറയുന്ന വിഡിയോ ആണ് താരം പങ്കുവച്ചത്. പട്ടാമ്പിയിലെ എംഇഎസ് ഇന്റർനാഷനൽ സ്കൂളിലെ പരിപാടിക്ക് അതിഥിയായി എത്തിയപ്പോഴാണ് രസകരമായ സംഭവമുണ്ടായത്. 

പരിപാടിയിൽ വച്ച് അധ്യാപകർക്ക് പുരസ്കാരം നൽകുകയായിരുന്നു മനോജ് കെ ജയൻ. പുരസ്കാരം വാങ്ങാനെത്തിയ ഒരു അധ്യാപികയെക്കുറിച്ച് അവതാരകയുടെ കമന്റ് ഇങ്ങനെയായിരുന്നു, ‘‘ആള്, സാറിന്റെ കട്ട ഫാനാണ് കേട്ടോ, സാറിനെ കല്യാണം കഴിണമെന്ന് വരെ ആഗ്രഹിച്ച ആളാണ്’’. ഇത് കേട്ട് പൊട്ടിച്ചിരിച്ച താരം അധ്യാപികയ്ക്ക് മറുപടിയും നൽകി. 

വെരി സോറി രണ്ട് കല്യാണം കഴിച്ചു കഴിഞ്ഞു, ഇനി വളരെ ബുദ്ധിമുട്ടാണ്. ഒരു കല്യാണമേ കഴിച്ചിട്ടുള്ളെങ്കില്‍ പിന്നെയും നമുക്കു ആലോചിക്കാമായിരുന്നു. ടീച്ചര്‍ അടുത്ത ജന്മത്തില്‍.” എന്നാണ് മനോജ് കെ ജയന്‍ പറഞ്ഞത്. രസകരമായ അടിക്കുറിപ്പിനൊപ്പം താരം തന്നെയാണ് വിഡിയോ പങ്കുവച്ചത്. ”ഈ പരിപാടിക്ക് ശേഷം ആങ്കര്‍ ചെയ്ത ടീച്ചറും അവാര്‍ഡ് വാങ്ങിയ ടീച്ചറും തമ്മില്‍ പിണങ്ങിയോ അതോ കൂടുതല്‍ ഇണങ്ങിയോ എന്നെനിക്കറിയില്ല. എന്തായാലും എംഇഎസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന ഈ സംഭവം ഏറെ രസകരമായിരുന്നു.” – എന്നാണ് താരം കുറിച്ചത്. വിഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് നിറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top