Breaking News

28 വർഷത്തിന് ശേഷവും സ്ഫടികം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ

സ്ഫടികം സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണത്തിന് ഹൃദയത്തിൽ തൊടുന്ന വാക്കുകളുമായി മോഹൻലാൽ ഫേസ്ബുക്കിലെത്തി.നീണ്ട 28 വർഷങ്ങൾക്കിപ്പുറവും ആട് തോമയ്ക്കു മേൽ സ്നേഹം ചൊരിഞ്ഞതിന് വാക്കുകൾക്കതീതമായ നന്ദി. സ്ഫടികം 4K അറ്റ്മോസിൽ എത്തിച്ചതിന് ഭദ്രൻ സാറിനും ടീമിനും വലിയ നന്ദി രേഖപ്പെടുത്തട്ടെ’. മോഹൻലാൽ കുറിച്ചു.

റീ-മാസ്റ്റർ ചെയ്ത് റീ-റിലീസ് കഴിഞ്ഞ ചിത്രത്തിന് വളരെ മികച്ച പ്രതികരണം ലഭിച്ചു വരുന്നു.

1995ലെ ബോക്‌സ് ഓഫീസിൽ 8 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു ‘സ്ഫടികം’. മറ്റു സുപ്രധാന പുരസ്കാരങ്ങൾക്കൊപ്പം മോഹൻലാൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയുമുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top