Entertainment

മുണ്ടു മടക്കിക്കുത്തി കൂളിങ് ​ഗ്ലാസ് വച്ച് ആടുതോമ സ്റ്റൈലിൽ ഹോര്‍ഡിങ്ങിന് മുന്നില്‍ അനശ്വര,വൈറൽ

സ്ഫടികത്തിന്റെ റീ- റിലീസ് ആഘോഷമാക്കി നടി അനശ്വര രാജൻ. സ്ഫടികത്തിന്റെ ഹോര്‍ഡിങ്ങിന് മുന്നില്‍ ആടുതോമ സ്റ്റൈലിൽ നിൽക്കുന്ന അനശ്വരയെയാണ് ചിത്രത്തിൽ കാണുന്നത്. ചിത്രത്തിലെ ഹിറ്റ് ഡയലോ​ഗിനൊപ്പം പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

മുണ്ടു മടക്കിക്കുത്തി കൂളിങ് ​ഗ്ലാസും വച്ച് നിൽക്കുന്ന അനശ്വരയെയാണ് ചിത്രത്തിൽ കാണുന്നത്. ‘‘ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്.. ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും… മണിയാ…പോ….” എന്നാണ് അനശ്വര ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ചിത്രത്തിലെ ഹിറ്റ് ഡയലോ​ഗുകളുമായി ആരാധകരും എത്തുന്നുണ്ട്. 

സംവിധായകൻ ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് ‘സ്ഫടികം’ സിനിമയുടെ റീറിലീസ് സാധ്യമാക്കിയത്. ഫോര്‍ കെ സാങ്കേതികത്തികവിന്റെ ദൃശ്യ സമ്പന്നതയോടെയാണ് ഇരുപത്തിയെട്ട് വര്‍ഷം മുന്‍പിറങ്ങിയ ചിത്രത്തിന്റെ പുതിയ പതിപ്പ് പ്രേക്ഷകരിലേക്ക് എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top