Breaking News

‘രാജാവ്, ഇതിഹാസം, മഹാനടൻ… ഷാരൂഖിനെ അറിയാത്തവർ ഈ സിനിമ കണ്ടു നോക്കൂ..’വീഡിയോയുമായി പൗലോ കൊയ്‌ലോ

Photo: Facebook

സിനിമാലോകം ഷാരൂഖ് ഖാന്റെ തിരിച്ച് വരവ് പത്താനിലൂടെ ആഘോഷിക്കുകയാണ്. ഇരുനൂറും മുന്നൂറും കടന്ന് 600 കോടി ക്ലബിൽ അതിവേ​ഗം എത്തിയ പത്താന്റെ കുതിപ്പ് തുടരുകയാണ്. ഇതിനിടെ ഇതിഹാസ എഴുത്തുകാരൻ പൗലോ കൊയ്‌ലോ ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

‘രാജാവ്, ഇതിഹാസം, സുഹൃത്ത് എല്ലാത്തിനും ഉപരി മഹാനടൻ. പടിഞ്ഞാറിൽ ഇദ്ദേഹത്തെ അറിയാത്തവർക്കായി ഞാൻ നിർദ്ദേശിക്കുന്നു, മൈ നെയിം ഈസ് ഖാൻ– ഐ ആം നോട്ട് എ ടെററിസ്റ്റ്’ കാണൂ..’ എന്ന കുറിപ്പോടെ ഷാരൂഖിനായി ആരവം മുഴക്കുന്ന ആരാധകരുടെ വീഡിയോയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.  2.3 മില്യൺ ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്.  നാല് വർഷത്തിന് ശേഷമാണ് ഷാരൂഖ് ഖാൻ ബി​ഗ് സ്‌ക്രീനിലേക്ക് തിരിച്ച് വരുന്നത്. പുറത്തിറങ്ങുന്നതിന് മുൻപ് വിവാദങ്ങൾ നേരിടേണ്ടി വന്നെങ്കിലും ചിത്രത്തെ അതൊന്നും ബാധിച്ചില്ല. 

മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിന് ഷാരൂഖ് ഖാൻ ഒസ്‌കർ അർ​ഹിക്കുന്നുവെന്ന് 2017ൽ പൗലോ കൊയ്‌ലോ പ്രശംസിച്ചിരുന്നു. സ‍‍ഞ്ജയ് മിശ്ര പ്രധാന കഥാപാത്രമായി എത്തിയ കാമ്യാബ് എന്ന സിനിമ നിർമിച്ചതിനും ഷാരൂഖിന് അദ്ദേഹം പിന്നീടൊരിക്കൽ നന്ദി പറഞ്ഞിരുന്നു. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ നായിക. സിദ്ധാർഥ് ആനന്ദിന്റെതാണ് സംവിധാനവും തിരക്കഥയും.ബോളിവുഡ് നടൻ ജോൺ ഏബ്രഹാമും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്‌തിട്ടുണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top