Breaking News

കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു; ഹൃദയാഘാതമെന്ന് നിഗമനം

മണ്ണാർക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. മരണകാരണം കണ്ടെത്താൻ മണ്ണാർക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. ഇതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ മണ്ണാർക്കാട്ടേക്ക് കൊണ്ടുപോയി. ഇന്നു പുലർച്ചെ രണ്ടുമണിയോടെ കുടുങ്ങിയ പുലി അഞ്ചുമണിക്കൂറിനുശേഷമാണ് ചത്തത്. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. 

കുന്തിപ്പാടം പൂവത്താനി സ്വദേശി ഫിലിപ്പിന്റെ വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിയെ കൂട്ടിൽ കണ്ടത്. കൂട്ടിൽ നൂറോളം കോഴികളുണ്ടായിരുന്നു. കോഴിക്കൂട് തകർത്ത് പുറത്തുകടക്കാനുള്ള ശ്രമം പുലി നടത്തി. ഇതിനിടെ, കൂട്ടിലെ ഇരുമ്പഴിക്കുള്ളിൽ കുടുങ്ങി പുലിയുടെ ഒരു കാലിന് പരുക്കേറ്റിരുന്നു. 

പുലിയെ മയക്കുവെടിവച്ച് പിടികൂടാനായിരുന്നു നീക്കം. ഇതിനായി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയ സ്ഥലത്ത് എത്തിയ ശേഷം മയക്കുവെടിവയ്ക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് പുലി ചത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top