കോഴിക്കൂട്ടില്‍ പുലി കുടുങ്ങി.മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ കോട്ടോപ്പാടം കുന്തണിപ്പാടത്ത് പൂവത്താണി ഫിലിപ്പിന്റെ വീട്ടിനോടു ചേര്‍ന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്.കോഴിക്കൂടിന്റെ വലയില്‍ കാല് കുടുങ്ങിയ നിലയിലാണ്.
കോഴികളുടെ ബഹളം കേട്ട് എത്തിയപ്പോഴാണ് പുലിയെ കണ്ടത്. നായയുടെ ആക്രമണമാണെന്ന വിചാരത്തില്‍ ഫിലിപ്പ് കോഴിക്കൂടിന് സമീപത്തെത്തിയിരുന്നു. പുലിയുടെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് ഗൃഹനാഥന് രക്ഷപ്പെട്ടത്. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി.
വയനാട്ടില്‍ നിന്നും വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയ സ്ഥലത്തെത്തും. രാവിലെ ഒമ്ബതുമണിയോടെ പുലിയെ മയക്കുവെടി വെച്ച് പിടിക്കാനാണ് തീരുമാനം. പുലിയെ കൊണ്ടുപോകാനുള്ള കൂട് സ്ഥലത്തെത്തിച്ചിട്ടുണ്ട്.