Bollywood

കേരളസാരിയിൽ ജാന്‍വി കപൂര്‍; അപ്‌സരസിനെ പോലെയെന്ന് ആരാധകർ

ബോളിവുഡിലുംbതെന്നിന്ത്യയൊട്ടാകെയും നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് ജാന്‍വി കപൂര്‍. 2018 ലായിരുന്നു ജാന്‍വിയുടെ സിനിമ അരങ്ങേറ്റം. അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും ഫാഷന്‍ ഷോകളിലുമെല്ലാം ജാന്‍വി വളരെ സജീവമാണ്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നതും. മോഡേണ്‍ ഔട്ട്ഫിറ്റും നാടന്‍ ലുക്കും ഒരുപോലെ ഇണങ്ങുന്ന നടിമാരിലൊരാള്‍ കൂടിയാണ് ജാന്‍വി. എപ്പോഴും സിംപിളായി നടക്കാനേറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് താരം. ഇപ്പോള്‍ ജാന്‍വി പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.

ഇത്തവണ ജാന്‍വിയെത്തിയിരിക്കുന്നത് കേരള സാരിയിലാണെന്നതാണ് ഹൈലൈറ്റ്. അപ്‌സരസിനെ പോലെയുണ്ടെന്നാണ് ജാന്‍വിയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. കുളത്തിന്റെ പശ്ചാത്തലത്തിലാണ് ജാന്‍വിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മാല മാത്രമാണ് താരം ആഭരണമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഐമേക്കപ്പിനാണ് പ്രധാന്യം കൊടുത്തിരിക്കുന്നതും. എന്തായാലും ജാന്‍വിയുടെ നാടന്‍ ലുക്ക് കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. ഇതുവരെ താരം നടത്തിയ ഫോട്ടോഷൂട്ടുകളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തവുമാണ് പുത്തന്‍ ചിത്രങ്ങള്‍.

എന്നാല്‍, ഫോട്ടോഷൂട്ടാണോ അതോ ഏതെങ്കിലും പുതിയ ചിത്രത്തിന്റെ ഭാഗമാണോയെന്നൊന്നും താരം വെളിപ്പെടുത്തിയിട്ടില്ല. വൈഷ്ണവ് പ്രവീണ്‍ ആണ് ജാന്‍വിയുടെ ചിത്രങ്ങള്‍ക്ക് പിന്നില്‍. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റായ മനീഷ മെല്‍വാനിയാണ് ജാന്‍വിയുടെ ലുക്കിന് പിന്നില്‍. താരത്തിന്റെ ബോയ്ഫ്രണ്ട് ശിഖര്‍ പഹാരിയായും ചിത്രങ്ങള്‍ക്ക് കമന്റുമായെത്തിയിട്ടുണ്ട്. രാം തേരി ഗംഗ മൈലി എന്ന ചിത്രത്തിലെ മന്ദാകിനി എന്ന കഥാപാത്രത്തെ ഓര്‍മ്മ വരുന്നു എന്ന് പറയുന്നവരും കുറവല്ല.

ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായ താരം തന്റെ ക്യൂട്ട് ചിത്രങ്ങള്‍ക്കൊപ്പം സൂപ്പര്‍ ഹോട്ടായ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി, ബാവല്‍ എന്നീ ചിത്രങ്ങളാണ് ഇനി ജാന്‍വിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍. വരുണ്‍ ധവാനാണ് ബാവലില്‍ താരത്തിന്റെ നായകനായെത്തുന്നത്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹിയില്‍ രാജ് കുമാര്‍ റാവുവിനൊപ്പമാണ് താരമെത്തുക.

ഇടയ്ക്കിടെ ജാന്‍വി തന്റെ നൃത്ത വീഡിയോകളും യാത്ര വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും നടിയുടെ ജിം ലുക്കുകളും എയര്‍പോട്ട് ലുക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മറ്റു ചിത്രങ്ങള്‍ ഏറ്റെടുത്ത പോലെ പ്രിയ താരത്തിന്റെ പുതിയ ചിത്രങ്ങളും ആരാധകരേറ്റെടുത്തു കഴിഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top