Film News

‘നീലവെളിച്ചത്തിന്റെ നായകന് ജന്മദിനാശംസകള്‍’ ടൊവിനോ തോമസിന് പിറന്നാളാശംസകളുമായി ‘നീലവെളിച്ചം’ ടീം

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയുന്ന പുതിയ ചിത്രം ‘നീലവെളിച്ചം’ പോസ്റ്റര്‍ പുറത്തുവിട്ടു.

ബഷീര്‍ ആയി അഭിനയിക്കുന്ന ടൊവിനോയുടെ ചിത്രമാണ് അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

‘ഇന്നെന്റെ ജന്മദിനമാണ്. എനിക്ക് മംഗളം ആശംസിച്ചിട്ടു പോകുവിന്‍ – വൈക്കം മുഹമ്മദ് ബഷീര്‍. നീലവെളിച്ചത്തിന്റെ നായകന് ജന്മദിനാശംസകള്‍’ എന്ന് കുറിച്ച്‌ കൊണ്ടാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ആഷിഖ് അബു ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വൈക്കം മുഹമ്മദ് ബഷീറിനൊപ്പം തന്നെ ടൊവിനോ തോമസിന്റെയും പിറന്നാളാണ് ഇന്ന്.

പ്രേതബാധയുടെപേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്‍റെ അനുഭവങ്ങളാണ് ‘നീലവെളിച്ചം’ എന്ന കഥ. കഥാനായകനും ആ വീട്ടില്‍ മുന്‍പ് താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ ആത്മാവിനുമിടയില്‍ ഉണ്ടാവുന്ന ബന്ധമാണ് കഥയുടെ പ്രമേയം. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭാര്‍ഗവീനിലയത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, പി ജെ ആന്റണി എന്നിവര്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളെയാണ് യഥാക്രമം ടൊവിനോ തോമസ്, റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം കുതിരവട്ടം പപ്പു ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഭാര്‍ഗവിനിലയം. ചിത്രത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെ നീലവെളിച്ചത്തില്‍ രാജേഷ് മാധവനാണ് അവതരിപ്പിക്കുന്നത്.

ഒപിഎം സിനിമാസാണ് ‘നീലവെളിച്ച’ത്തിന്റെ നിര്‍മ്മാണം. മികച്ച ടെക്നിക്കല്‍ ടീമാണ് ‘നീലവെളിച്ച’ത്തിന് പിന്നിലുള്ളത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ബിജിബാലും റെക്സ് വിജയനും ചേര്‍ന്ന് നിര്‍വഹിക്കുന്നു. വി സാജനാണ് ചിത്രസംയോജനം. സമീറ സനീഷ് വസ്ത്രാലങ്കാരവും, റോണെക്സ് സേവിയര്‍ മേക്കപ്പും കൈകാര്യം ചെയ്യുന്നു. കലാസംവിധാനം ജ്യോതിഷ് ശങ്കര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top