Latest News

ആർ ജി ഗ്രൂപ്പിനെ കോൺട്രാക്ട് ഫാമിംഗിന് ക്ഷണിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ 2023 ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് സബ്‌മിറ്റിൽ പ്രമുഖ വ്യവസായ ഗ്രൂപ്പ് ആർ ജി ഗ്രൂപ്പിൻ്റെ എക്സിക്യൂട്ടീവ്  ഡയറക്ടർ ആർ ജി വിഷ്ണുവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പ്രമുഖ എള്ളെണ്ണ നിർമ്മാണ കമ്പനിയാണ് ആർജി ഫുഡ്സ്. മധ്യപ്രദേശ് കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആർ ജി നല്ലെണ്ണയ്ക്ക് വേണ്ട എല്ലാ ഉൽപ്പന്നങ്ങളും കോൺട്രാക്ട് ഫാമിങ്ങിലൂടെ മധ്യപ്രദേശിൽ കൃഷി ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച. തുടർന്നുള്ള ചർച്ചകൾക്ക് ശേഷം ആർ ജി ഗ്രൂപ്പിൻ്റെ  എക്സിക്യൂട്ടീവ് ഡയറക്ടർ ഫാമിംഗ് ചെയ്യാൻ തീരുമാനിച്ചു.

കേരളത്തിൽ ഓണാട്ടുകരയിൽ കോൺട്രാക്ട് ഫാമിംഗ് നേരത്തെ വിജയകരമായി പൂർത്തീകരിച്ചിരുന്നു. അതേ പദ്ധതിയാണ് മധ്യപ്രദേശിൽ ആർ ജി ഗ്രൂപ്പ് ഇപ്പോൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈ പദ്ധതി പൂർത്തീകരിക്കുന്നതോടെ നിരവധി കർഷകർക്ക് വലിയ അവസരമാണ് കൈ വരുന്നത്.

1940 ആരംഭിച്ച കമ്പനിയാണ് ആർജി ഫുഡ്സ്. നല്ലെണ്ണ, കടുകെണ്ണ,കായം, ആർജി നന്നാറി സർബത്ത് തുടങ്ങിയവയാണ് പ്രധാനമായും ആർജി ഫുഡ്സ് നിർമ്മിക്കുന്നത്. ശുദ്ധമായ നല്ലെണ്ണ വിതരണം ചെയ്യുന്നതിൽ ആർ ജി ഗ്രൂപ്പ് ഇതോടെ വലിയ നേട്ടം കൈവരിച്ചു കഴിഞ്ഞു. കൂടാതെ കൂടുതൽ മേഖലകളിലും ആർജി തങ്ങളുടെ സാന്നിധ്യം അറിയിച്ചു വരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top