Latest News

തിരക്കുള്ള റോഡിൽ ബൈക്കിൽ പൂച്ചകളുമായി യുവാവിന്റെ യാത്ര, അമ്പരന്ന് ആളുകൾ/വീഡിയോ

മൃഗങ്ങളോട് മനുഷ്യനുള്ള സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്. ചിലർ എവിടെപ്പോയാലും തങ്ങളുടെ ഓമന മൃഗങ്ങളെയും കൂടെ കൊണ്ടുപോകും.നായകളും പൂച്ചകളുമൊക്കെ കാറുകളിലും മറ്റ് വാഹനങ്ങളിലും ഉടമകൾക്കൊപ്പം സഞ്ചരിക്കുന്ന കാഴ്ച സാധാരണമാണ്. എന്നാൽ ഇരുചക്രവാഹനങ്ങളിൽ ഇവ സഞ്ചരിക്കുന്നത് വളരെ അപൂർവമാണ്. രണ്ട് പൂച്ചകളുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന യുവാവിന്റെ ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.

അരുൺ ഗൗഡയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒരു പൂച്ച യുവാവിന്റെ ഷോൾഡറിൽ തൂക്കിയിട്ടിരിക്കുന്ന ബാഗിൽ കൂളായി ഇരിക്കുന്നത് കാണാം. മറ്റൊരു പൂച്ച വാഹനത്തിന്റെ മുന്നിൽ ഇന്ധന ടാങ്കിന്റെ പുറത്താണ് ഇരിപ്പുറപ്പിച്ചിരിക്കുന്നത്. രണ്ട് പൂച്ചകളും അവയുടെ ഉടമയുടെ പക്കൽ യാതൊരു ആശങ്കയും കൂടാതെയാണ് ഇരിക്കുന്നതെന്ന് വ്യക്തമാണ്. ബംഗളൂരുവിലെ ഔട്ടർ റിങ് റോഡിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം.

നിരവധിയാളുകളാണ് വിഡിയോ കണ്ട് അഭിപ്രായവുമായി രംഗത്തെത്തിയത്. ഇരുചക്രവാഹനത്തിലുള്ള പൂച്ചകളുടെ യാത്രയെ ഒരു വിഭാഗം ആളുകൾ പിന്തുണച്ചപ്പോൾ മറുവിഭാഗം കടുത്ത വിമർശനവുമായി രംഗത്തെത്തി. തിരക്കേറിയ റോഡിലൂടെയുള്ള സഞ്ചാരത്തിൽ പൂച്ചകൾക്ക് അപകടം സംഭവിക്കാനുള്ള സാധ്യതയേറെയാണെന്നും അവ അബദ്ധത്തിൽ താഴെ വീണാൽ ജീവൻ തന്നെ അപകടത്തിലാകുമെന്നും ഇവർ വ്യക്തമാക്കി.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്ന് വാർത്തകൾ വേഗം അറിയാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top