Latest News

പുതിയ അലര്‍ട്ട് ഫീച്ചറുമായി വാട്‌സ്ആപ്പ്; അറിയാം

അയക്കുന്ന സന്ദേശങ്ങളില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം ലഭിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. നിലവില്‍ ‘ഫോര്‍വേര്‍ഡ് മീഡിയ വിത്ത് ക്യാപ്ഷന്‍’ എന്ന പേരില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. അലര്‍ട്ട് ഫീച്ചര്‍ എന്ന പേരില്‍ ഈ സേവനം വ്യാപകമാക്കാനാണ് വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.

ഇമേജ്, വീഡിയോ, ഡോക്യുമെന്റ് തുടങ്ങിയവ ക്യാപ്ഷനോടുകൂടി ഫോര്‍വേര്‍ഡ് ചെയ്യുമ്പോഴാണ് ഈ ഫീച്ചര്‍ തെളിഞ്ഞ് വരിക. ഇമേജ്, വീഡിയോ, ഡോക്യുമെന്റ് തുടങ്ങിയവ ക്യാപ്ഷനോടുകൂടി ഫോര്‍വേര്‍ഡ് ചെയ്യാന്‍ സാധിക്കുമെന്ന് ഉപയോക്താവിനെ അറിയിക്കുന്നതാണ് ഈ ഫീച്ചര്‍. ഫോര്‍വേര്‍ഡ് ചെയ്യുന്നതിന് മുന്‍പ് മീഡിയയില്‍ നിന്ന് ക്യാപ്ഷന്‍ നീക്കം ചെയ്യാനും ഈ ഫീച്ചര്‍ വഴി ഉപയോക്താവിന് സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇതോടെ, അയക്കുന്ന സന്ദേശങ്ങളില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം ലഭിക്കും. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top