Breaking News

വിശ്വസ്തനായ ഒരാളാവണം, ആഗ്രഹം വെളിപ്പെടുത്തി ലോകത്തിലെ ഏറ്റവും സെക്സിയായ മുത്തശ്ശി

വിശ്വസ്‌തനായ ഒരു കാമുകനെ തേടി ലോകത്തിലെ ഏറ്റവും സെക്‌സിയായ മുത്തശി. ഓസ്ട്രേലിയൻ മോഡലായ ജിന സ്റ്റിവർട്ടാണ് 52-ാം വയസിൽ പങ്കാളിയെ തേടുന്നത്.

ലോകമെമ്പാടും ആരാധകരുണ്ടെങ്കിലും തനിക്ക് വിശ്വാസമുള്ള ഒരാളെ മാത്രമേ പങ്കാളിയാക്കാൻ ജിന ആഗ്രഹിക്കുന്നുള്ളു. അതിനു കാരണം തനിക്കൊരു മകളുണ്ടെന്നുള്ളതാണ്.

വേള്‍ഡ്‌സ് ഹോട്ടസ്റ്റ് ഗ്രാനി എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. മുന്‍ വിവാഹത്തിലെ മകളാണ് ഇത്. ഇപ്പോള്‍ ഒറ്റയ്ക്കാണ് ഇവരുടെ താമസം. മുന്‍പ് നിരവധി പുരുഷന്‍മാരുമായി താന്‍ ഡേറ്റിങ് നടത്തിയിട്ടുണ്ടെങ്കിലും ആത്മാര്‍ത്ഥമായ ഒരു പ്രണയമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ജിന പറയുന്നത്.

മകള്‍ വളര്‍ന്നു വരുന്നതിനാല്‍ അവളുടെ സുരക്ഷിതത്വം കൂടി നോക്കി മാത്രമേ തീരുമാനം എടുക്കുകയുള്ളൂവെന്നും ഇവര്‍ പറഞ്ഞു. താനുമായി ഡേറ്റിങ് നടത്തിയിട്ടുള്ള പുരുഷന്‍മാരില്‍ ഏറിയ പങ്കും തന്നെക്കാള്‍ പ്രായം കുറഞ്ഞവരാണെന്നും ഇനി ജീവിതത്തില്‍ ഒരാളെ തിരഞ്ഞെടുക്കുമ്പോഴും തന്നെക്കാള്‍ പ്രായം കുറഞ്ഞവരെ തിരഞ്ഞെടുക്കാനാണ് താൽപര്യമെന്നും ജിന വ്യക്തമാക്കി.

പോസ്റ്റിന് മികച്ച പ്രതികരണം ലഭിക്കുന്നുവെന്നും ഒട്ടും വൈകാതെ തന്നെ തന്‍റെ പ്രണയത്തെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ജിന പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top